മഹിളാ അസോസിയേഷൻ സുധാകരന്റെ കോലം കത്തിച്ചു

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ തൃശൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം


തൃശൂർ  മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച  കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ മാപ്പ്‌ പറയണമെന്നാവശ്യപ്പെട്ട്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. തുടർന്ന്‌ സുധാകരന്റെ കോലം കത്തിച്ചു. കോർപറേഷൻ ഓഫീസ്‌ പരിസരത്ത്‌ നടന്ന പ്രതിഷേധ യോഗം അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം ഗിരിജാദേവി അധ്യക്ഷയായി. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മഞ്ജുള അരുണൻ, തൃശൂർ ഏരിയ സെക്രട്ടറി അഡ്വ. പി കെ ബിന്ദു, ഏരിയ പ്രസിഡന്റ്‌ പി എസ്‌ ലത എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News