20 April Saturday
മുഖ്യമന്ത്രിക്കെതിരെ കെ സുധാകരന്റെ അധിക്ഷേപം

മഹിളാ അസോസിയേഷൻ സുധാകരന്റെ കോലം കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Mar 18, 2023

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ തൃശൂരിൽ നടത്തിയ പ്രതിഷേധ പ്രകടനം

തൃശൂർ 
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച  കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ മാപ്പ്‌ പറയണമെന്നാവശ്യപ്പെട്ട്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ നഗരത്തിൽ പ്രകടനവും യോഗവും നടത്തി. തുടർന്ന്‌ സുധാകരന്റെ കോലം കത്തിച്ചു. കോർപറേഷൻ ഓഫീസ്‌ പരിസരത്ത്‌ നടന്ന പ്രതിഷേധ യോഗം അസോസിയേഷൻ ജില്ലാ സെക്രട്ടറി ഉഷ പ്രഭുകുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എം ഗിരിജാദേവി അധ്യക്ഷയായി. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മഞ്ജുള അരുണൻ, തൃശൂർ ഏരിയ സെക്രട്ടറി അഡ്വ. പി കെ ബിന്ദു, ഏരിയ പ്രസിഡന്റ്‌ പി എസ്‌ ലത എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top