പ്രവാസികൾക്ക്‌ പുതിയ തൊഴിൽമേഖല 
സൃഷ്ടിക്കാൻ ശ്രമിക്കും: പി ശ്രീരാമകൃഷ്ണൻ

സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നാട്ടികയിൽ സംഘടിപ്പിച്ച സെമിനാർ പി ശ്രീരാമകൃഷ്ണൻ 
ഉദ്ഘാടനം ചെയ്യുന്നു


നാട്ടിക  നാടിന്റെ സാമൂഹ്യഘടനയെ മാറ്റിമറിച്ചവരാണ് പ്രവാസി സമൂഹമെന്ന് നോർക്ക വൈസ്‌ ചെയർമാൻ പി ശ്രീരാമകൃഷ്‌ണൻ പറഞ്ഞു. രാഷ്‌ട്രീയ സാമൂഹ്യ രംഗങ്ങളിലെ  വളർച്ചക്കും ഇവർ ഏറെ സംഭാവന നൽകി. തൊഴിൽ തേടി പോകുന്ന പ്രവാസികൾക്ക് പുതിയ തൊഴിൽ മേഖല സ്യഷ്ടിക്കുന്നതിന് നോർക്കയുടെ നേതൃത്വത്തിൽ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ‘പ്രവാസി ക്ഷേമം;- കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സമീപനം’ എന്ന വിഷയത്തിൽ നാട്ടികയിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.  പ്രവാസി സംഘം ജില്ലാ പ്രസിഡന്റ്‌ അഷറഫ് ഹാജി അധ്യക്ഷനായി.പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ്ദുൾ ഖാദർ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി ടി കുഞ്ഞുമുഹമ്മദ്, കെ ബി ഹംസ, സുലേഖ ജമാൽ, ടി എസ് ശ്രീരാജ് തുടങ്ങിയവർ പങ്കെടുത്തു.പി എം അഹമ്മദ് സ്വാഗതവും എം എ ഹാരിസ് ബാബു നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News