ഓണത്തിന് 
കുന്നംകുളത്ത്‌ 
തല്ലുണ്ടാകും



കുന്നംകുളം കോവിഡിന്റെ ഇടവേളയ്‌ക്കുശേഷം കുന്നംകുളത്ത് ഓണത്തല്ല് വീണ്ടും അരങ്ങേറും. സെപ്‌തംബര് ഒമ്പതിന്‌ പകൽ രണ്ടിന് കുന്നംകുളം പഴയ ബസ്‌സ്‌റ്റാൻഡിലാണ് ഓണത്തല്ല് അഥവാ കൈയാങ്കളി അരങ്ങേറുന്നത്‌. പോപ്പുലർ ആർട്സ് ആൻഡ്‌ സ്പോർട്സ്  ക്ലബ്ബാണ് ഈ നാടൻ മഹോത്സവത്തിന് നേതൃത്വം നൽകുന്നത്. ഓണത്തോടനുബന്ധിച്ചുള്ള മറ്റു കായികാഭ്യാസങ്ങളുമുണ്ടാകും. അന്യംനിന്ന് പോകുമായിരുന്ന ഈ കലാരൂപം ക്ലബ്ബിന്റെ ശ്രമഫലമായാണ് കാൽനൂറ്റാണ്ടു മുമ്പ്‌ വീണ്ടും ആരംഭിച്ചത്. പ്രസിദ്ധരായ കളരി ആശാന്മാരുടെ നേതൃത്വത്തിൽ പരിശീലനം നേടിയ മെയ്യഭ്യാസികളാണ് വടക്കൻ ചേരിയുടെയും തെക്കൻ ചേരിയുടെയും നേതൃത്വത്തിൽ മാറ്റുരയ്‌ക്കുന്നത്. Read on deshabhimani.com

Related News