24 April Wednesday

ഓണത്തിന് 
കുന്നംകുളത്ത്‌ 
തല്ലുണ്ടാകും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022
കുന്നംകുളം
കോവിഡിന്റെ ഇടവേളയ്‌ക്കുശേഷം കുന്നംകുളത്ത് ഓണത്തല്ല് വീണ്ടും അരങ്ങേറും. സെപ്‌തംബര് ഒമ്പതിന്‌ പകൽ രണ്ടിന് കുന്നംകുളം പഴയ ബസ്‌സ്‌റ്റാൻഡിലാണ് ഓണത്തല്ല് അഥവാ കൈയാങ്കളി അരങ്ങേറുന്നത്‌. പോപ്പുലർ ആർട്സ് ആൻഡ്‌ സ്പോർട്സ്  ക്ലബ്ബാണ് ഈ നാടൻ മഹോത്സവത്തിന് നേതൃത്വം നൽകുന്നത്. ഓണത്തോടനുബന്ധിച്ചുള്ള മറ്റു കായികാഭ്യാസങ്ങളുമുണ്ടാകും. അന്യംനിന്ന് പോകുമായിരുന്ന ഈ കലാരൂപം ക്ലബ്ബിന്റെ ശ്രമഫലമായാണ് കാൽനൂറ്റാണ്ടു മുമ്പ്‌ വീണ്ടും ആരംഭിച്ചത്. പ്രസിദ്ധരായ കളരി ആശാന്മാരുടെ നേതൃത്വത്തിൽ പരിശീലനം നേടിയ മെയ്യഭ്യാസികളാണ് വടക്കൻ ചേരിയുടെയും തെക്കൻ ചേരിയുടെയും നേതൃത്വത്തിൽ മാറ്റുരയ്‌ക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top