പഴനി സൂപ്പർ ഫാസ്റ്റിന് 
പുതുക്കാടുനിന്ന് റിസർവേഷൻ



 പുതുക്കാട്  ചേർത്തലയിൽനിന്ന് പഴനിയിലേക്കുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് പുതുക്കാട് ബോർഡിങ്‌ പോയിന്റ്‌ അനുവദിച്ചു. സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ ഫെയർ സ്‌റ്റേജ് ഉണ്ടെങ്കിലും റിസർവേഷൻ ബോർഡിങ്‌ പോയിന്റ ഇല്ലാത്തതിനാൽ ഓൺലൈൻ റിസർവേഷൻ  സാധിച്ചിരുന്നില്ല.  പഴനിയിലേക്കുള്ള തീർഥാടകരുടെ ആവശ്യം പരിഗണിച്ച് കെ കെ രാമചന്ദ്രൻ എംഎൽഎ വിഷയം കെഎസ്ആർടിസി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.  രാവിലെ 8.20 ന് ബസ്‌ പുതുക്കാട് സ്റ്റാൻഡിലെത്തും. പുതുക്കാട് –-പഴനി 221 രൂപയാണ് ടിക്കറ്റ് നിരക്ക്. പഴനിയിൽനിന്ന് പകൽ 2.45 ന് പുറപ്പെട്ട് രാത്രി 7.30 ന് പുതുക്കാടെത്തും. Read on deshabhimani.com

Related News