16 April Tuesday

പഴനി സൂപ്പർ ഫാസ്റ്റിന് 
പുതുക്കാടുനിന്ന് റിസർവേഷൻ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 17, 2022

 പുതുക്കാട് 

ചേർത്തലയിൽനിന്ന് പഴനിയിലേക്കുള്ള കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് പുതുക്കാട് ബോർഡിങ്‌ പോയിന്റ്‌ അനുവദിച്ചു. സൂപ്പർ ഫാസ്റ്റ് ബസുകൾക്ക് പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ ഫെയർ സ്‌റ്റേജ് ഉണ്ടെങ്കിലും റിസർവേഷൻ ബോർഡിങ്‌ പോയിന്റ ഇല്ലാത്തതിനാൽ ഓൺലൈൻ റിസർവേഷൻ  സാധിച്ചിരുന്നില്ല. 
പഴനിയിലേക്കുള്ള തീർഥാടകരുടെ ആവശ്യം പരിഗണിച്ച് കെ കെ രാമചന്ദ്രൻ എംഎൽഎ വിഷയം കെഎസ്ആർടിസി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. 
രാവിലെ 8.20 ന് ബസ്‌ പുതുക്കാട് സ്റ്റാൻഡിലെത്തും. പുതുക്കാട് –-പഴനി 221 രൂപയാണ് ടിക്കറ്റ് നിരക്ക്. പഴനിയിൽനിന്ന് പകൽ 2.45 ന് പുറപ്പെട്ട് രാത്രി 7.30 ന് പുതുക്കാടെത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top