വീട്‌ നിർമിക്കാൻ മോതിരം നൽകി 
നവദമ്പതികൾ

സിപിഐ എം നേതൃത്വത്തിൽ നിർധന കുടുംബത്തിന്‌ നിർമിക്കുന്ന വീടിന് മോതിരം കെെമാറുന്നു


വെള്ളിക്കുളങ്ങര സിപിഐ എം നേതൃത്വത്തിൽ നിർധന കുടുംബത്തിന്‌ വീട്‌ നിർമിക്കുന്നതിനായി വിവാഹ മോതിരം നൽകി നവദമ്പതികൾ. കൈലാൻ മിനിക്ക് വെള്ളിക്കുളങ്ങര ലോക്കൽ കമ്മിറ്റി നിർമിച്ച് നൽകുന്ന സ്നേഹഭവനത്തിന് സംഭാവനയായാണ്‌ വിവാഹവേദിയിൽവച്ച്‌ വരൻ  സിജോ മണവാളനും വധു മനീഷയും മോതിരം കൈമാറിയത്‌. സിപിഐ എം വെള്ളിക്കുളങ്ങര ലോക്കൽ സെക്രട്ടറി പി കെ രാജൻ മോതിരം ഏറ്റുവാങ്ങി.     Read on deshabhimani.com

Related News