4 സബ് സെന്ററുകൾകൂടി 
കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളാക്കും



പുതുക്കാട് മണ്ഡലത്തിൽ നാല് സബ് സെന്ററുകൾകൂടി കുടുംബാരോഗ്യ ഉപ കേന്ദ്രങ്ങളാക്കി ഉയർത്തുമെന്ന്‌ കെ കെ രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. ഏഴു ലക്ഷം രൂപയാണ് ഓരോ സബ് സെന്ററിനും നവീകരണത്തിനായി ലഭിക്കുക.  പുതുക്കാട് പഞ്ചായത്തിലെ മറവാഞ്ചേരി, മറ്റത്തൂർ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര, പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂർ, വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ട്പുഴ എന്നീ സബ്‌സെന്ററുകളെയാണ് കുടുംബാരോഗ്യ ഉപ കേന്ദ്രങ്ങളാക്കുക.  ജീവിതശൈലീ രോഗ നിയന്ത്രണ ക്ലിനിക്, കുട്ടികൾക്കുള്ള ക്ലിനിക്,  ജീറിയാട്രിക് ക്ലിനിക്, ആന്റി നേറ്റൽ, പോസ്റ്റ്‌ നേറ്റൽ, സ്ത്രീ ക്ലിനിക്, കൗമാരാരോഗ്യ ആർസിഎച്ച്‌ ക്ലിനിക് സേവനങ്ങൾ ആഴ്ചയിൽ ഓരോദിവസങ്ങളിലായി കൂടുതലായി ലഭിക്കും. Read on deshabhimani.com

Related News