24 April Wednesday

4 സബ് സെന്ററുകൾകൂടി 
കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 17, 2022
പുതുക്കാട്
മണ്ഡലത്തിൽ നാല് സബ് സെന്ററുകൾകൂടി കുടുംബാരോഗ്യ ഉപ കേന്ദ്രങ്ങളാക്കി ഉയർത്തുമെന്ന്‌ കെ കെ രാമചന്ദ്രൻ എംഎൽഎ അറിയിച്ചു. ഏഴു ലക്ഷം രൂപയാണ് ഓരോ സബ് സെന്ററിനും നവീകരണത്തിനായി ലഭിക്കുക. 
പുതുക്കാട് പഞ്ചായത്തിലെ മറവാഞ്ചേരി, മറ്റത്തൂർ പഞ്ചായത്തിലെ വെള്ളിക്കുളങ്ങര, പറപ്പൂക്കര പഞ്ചായത്തിലെ ആലത്തൂർ, വല്ലച്ചിറ പഞ്ചായത്തിലെ ആറാട്ട്പുഴ എന്നീ സബ്‌സെന്ററുകളെയാണ് കുടുംബാരോഗ്യ ഉപ കേന്ദ്രങ്ങളാക്കുക. 
ജീവിതശൈലീ രോഗ നിയന്ത്രണ ക്ലിനിക്, കുട്ടികൾക്കുള്ള ക്ലിനിക്,  ജീറിയാട്രിക് ക്ലിനിക്, ആന്റി നേറ്റൽ, പോസ്റ്റ്‌ നേറ്റൽ, സ്ത്രീ ക്ലിനിക്, കൗമാരാരോഗ്യ ആർസിഎച്ച്‌ ക്ലിനിക് സേവനങ്ങൾ ആഴ്ചയിൽ ഓരോദിവസങ്ങളിലായി കൂടുതലായി ലഭിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top