സിപിഐ എം നിർമിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിട്ടു



ചാലക്കുടി നിർധന കുടുംബത്തിന്‌ സിപിഐ എം പരിയാരം ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിടൽ ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് നിർവഹിച്ചു. കുറ്റിക്കാട് കല്ലേലി ബിനോയ്–- മരിയ ദമ്പതികൾക്കാണ് വീട് നിർമിച്ചുനൽകുന്നത്.  ജയ്‌മോൻ താക്കോൽക്കാരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി എ ജോണി, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി പി ജോണി, ഇ എ ജയതിലകൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ജെനീഷ് പി ജോസ്, ജില്ലാ പഞ്ചായത്തംഗം സി ജി സിനി, കുറ്റിക്കാട് ഫൊറോന പള്ളി വികാരി ഫാ. വിത്സൻ ഈരത്തറ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സെബിൻ ജോസ് സ്വാഗതവും അനൂപ് ഡേവിസ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News