26 April Friday

സിപിഐ എം നിർമിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
ചാലക്കുടി
നിർധന കുടുംബത്തിന്‌ സിപിഐ എം പരിയാരം ലോക്കൽ കമ്മിറ്റി നിർമിച്ചുനൽകുന്ന വീടിന്റെ തറക്കല്ലിടൽ ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ് നിർവഹിച്ചു. കുറ്റിക്കാട് കല്ലേലി ബിനോയ്–- മരിയ ദമ്പതികൾക്കാണ് വീട് നിർമിച്ചുനൽകുന്നത്. 
ജയ്‌മോൻ താക്കോൽക്കാരൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി എ ജോണി, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി പി ജോണി, ഇ എ ജയതിലകൻ, പഞ്ചായത്ത് പ്രസിഡന്റ്‌ ജെനീഷ് പി ജോസ്, ജില്ലാ പഞ്ചായത്തംഗം സി ജി സിനി, കുറ്റിക്കാട് ഫൊറോന പള്ളി വികാരി ഫാ. വിത്സൻ ഈരത്തറ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സെബിൻ ജോസ് സ്വാഗതവും അനൂപ് ഡേവിസ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top