ആശങ്ക വേണ്ട: മന്ത്രി ബിന്ദു



തൃശൂർ കനത്ത മഴയെത്തുടർന്ന് നാശനഷ്ടം നേരിട്ട ഇരിങ്ങാലക്കുടയിലെ വിവിധ പ്രദേശങ്ങളിൽ ആവശ്യമായ  നടപടികൾ  ഉടൻ  കൈക്കൊള്ളാൻ കലക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. കലക്ടറും ജില്ലാ ഭരണാധികാരികളും അടക്കമുള്ള ഉദ്യോഗസ്ഥരുടെ ഓൺലൈൻ യോഗം വിളിച്ച്‌  സ്ഥിതിഗതികൾ വിലയിരുത്തിയാണ് മന്ത്രി തുടർ നടപടിക്ക്‌ നിർദേശം നൽകിയത്. കരുവന്നൂർ ഇല്ലിക്കൽ ബണ്ട് റോഡിലും മുടിച്ചിറയ്ക്കുമാണ് കാര്യമായി തകർച്ച സംഭവിച്ചിരിക്കുന്നത്‌. കാലതാമസം കൂടാതെത്തന്നെ പൂർണമായ നവീകരണ പ്രവൃത്തികളും നടത്തുമെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. Read on deshabhimani.com

Related News