മഴ: കൊടകരയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു



കൊടകര കനത്ത മഴയിൽ കൊടകരയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കാവിൽപാടത്ത് ആറ്‌ വീടുകളിൽ വെള്ളം കയറി. കൊടകര ജിഎൽപി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു.  വീട്ടിൽ വെള്ളം കയറിയതനാൽ കാവിൽപാടം വെള്ളിമറ്റം അപ്പുക്കുട്ടനെയും കുടുംബത്തെയും ക്യാമ്പിലേക്ക് മാറ്റി. മലയാറ്റിൽ വേലായുധൻ, വലിപുരക്കൽ അജി, ചെറുവത്തൂർ രാജൻ, അരിമ്പൂർ ആന്റണി, മങ്ങാട്ട് കല്യാണി എന്നിവരുടെ വീട്ടിലും വെള്ളം കയറിയിട്ടുണ്ട്. Read on deshabhimani.com

Related News