നെൽ സംഭരണവില; കർഷകർക്ക്‌ കൈത്താങ്ങ്‌

ആനായ്‌ക്കൽ പാടശേഖരത്തിലെ കർഷകരായ ഷാജീ ദാസ്‌ , ശ്രീദേവി ബാബു, അനീഷ്‌ ആനായ്‌ക്കൽ


തൃശൂർ നെല്ലിന്‌ സംഭരണവില 28 രൂപയാക്കിയ ബജറ്റ്‌ പ്രഖ്യാപനം കർഷകർക്ക്‌ പ്രതീക്ഷ നൽകുന്നതാണെന്ന്‌ ആനായ്‌ക്കൽ പാടശേഖത്തിലെ കർഷകർ.  സംഭരണ വില കൃഷിക്കാർക്ക് കൃത്യമായി നൽകുന്നതിന് ചില പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ള പോരായ്മ പരിഹരിക്കുന്നതാണെന്ന പ്രഖ്യാപനവും സന്തോഷകരമാണ്‌.   നെല്ല ്‌ നൽകി ബില്ല ്‌ ഹാജരാക്കിയാൽ  ചില ബാങ്കുകൾ പണം ഉടൻ നൽകാറില്ലെന്ന്‌ അനീഷ്‌ ആനായ്‌ക്കൽ പറഞ്ഞു.  അത്‌ പരിഹരിക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹം‌.  ചില സ്വകാര്യ ബാങ്കുകൾ വായ്‌പാ ബാധ്യതയിലേക്ക്‌   നെല്ലിന്റെ സംഭരണവില  പിടിച്ചുവയ്‌ക്കുന്നുണ്ട്‌. ഇത്‌ തടയണം.  ഈ സർക്കാർ വന്നശേഷം തരിശുനിലങ്ങളിൽ കൃഷിയിറക്കാൻ സഹായം ലഭിച്ചതായി ആനായ്‌ക്കൽ പാടശേഖരത്തിലെ കർഷക ശ്രീദേവി  ബാബു പറഞ്ഞു.  ഇതോടെ ഈ പാടത്തും തരിശുനിലങ്ങൾ വീണ്ടെടുത്തു.  കർഷകന്‌ അംഗീകാരമായി ഹെക്ടറിന് 2000 രൂപ വീതം റോയൽറ്റി  നൽകുന്ന സർക്കാർ സംഭരണവിലയും വർധിപ്പിച്ചതോടെ‌ കൃഷിയിറക്കാൻ  പ്രോൽസാഹനമാവുകയാണെന്ന്‌  പാടശേഖരസമിതി സെക്രട്ടറി ഷാജീ ദാസ്‌ പറഞ്ഞു. Read on deshabhimani.com

Related News