19 April Friday

നെൽ സംഭരണവില; കർഷകർക്ക്‌ കൈത്താങ്ങ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 16, 2021

ആനായ്‌ക്കൽ പാടശേഖരത്തിലെ കർഷകരായ ഷാജീ ദാസ്‌ , ശ്രീദേവി ബാബു, അനീഷ്‌ ആനായ്‌ക്കൽ

തൃശൂർ
നെല്ലിന്‌ സംഭരണവില 28 രൂപയാക്കിയ ബജറ്റ്‌ പ്രഖ്യാപനം കർഷകർക്ക്‌ പ്രതീക്ഷ നൽകുന്നതാണെന്ന്‌ ആനായ്‌ക്കൽ പാടശേഖത്തിലെ കർഷകർ.  സംഭരണ വില കൃഷിക്കാർക്ക് കൃത്യമായി നൽകുന്നതിന് ചില പ്രദേശങ്ങളിൽ ഉണ്ടായിട്ടുള്ള പോരായ്മ പരിഹരിക്കുന്നതാണെന്ന പ്രഖ്യാപനവും സന്തോഷകരമാണ്‌. 
 നെല്ല ്‌ നൽകി ബില്ല ്‌ ഹാജരാക്കിയാൽ  ചില ബാങ്കുകൾ പണം ഉടൻ നൽകാറില്ലെന്ന്‌ അനീഷ്‌ ആനായ്‌ക്കൽ പറഞ്ഞു. 
അത്‌ പരിഹരിക്കുമെന്ന പ്രഖ്യാപനം സ്വാഗതാർഹം‌. 
ചില സ്വകാര്യ ബാങ്കുകൾ വായ്‌പാ ബാധ്യതയിലേക്ക്‌   നെല്ലിന്റെ സംഭരണവില  പിടിച്ചുവയ്‌ക്കുന്നുണ്ട്‌. ഇത്‌ തടയണം. 
ഈ സർക്കാർ വന്നശേഷം തരിശുനിലങ്ങളിൽ കൃഷിയിറക്കാൻ സഹായം ലഭിച്ചതായി ആനായ്‌ക്കൽ പാടശേഖരത്തിലെ കർഷക ശ്രീദേവി  ബാബു പറഞ്ഞു.  ഇതോടെ ഈ പാടത്തും തരിശുനിലങ്ങൾ വീണ്ടെടുത്തു. 
കർഷകന്‌ അംഗീകാരമായി ഹെക്ടറിന് 2000 രൂപ വീതം റോയൽറ്റി  നൽകുന്ന സർക്കാർ സംഭരണവിലയും വർധിപ്പിച്ചതോടെ‌ കൃഷിയിറക്കാൻ  പ്രോൽസാഹനമാവുകയാണെന്ന്‌  പാടശേഖരസമിതി സെക്രട്ടറി ഷാജീ ദാസ്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top