മഴ.. വീണ്ടും 
വെടിക്കെട്ട് മാറ്റി



തൃശൂർ ശക്തമായ മഴയെ തുടർന്ന്  ശനി  വൈകിട്ട് 6.30ന് നടത്താനിരുന്ന തൃശൂര്‍ പൂരം പ്രധാന വെടിക്കെട്ട്‌  വീണ്ടും മാറ്റി.   ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും മഴ തുടരുന്ന സാഹചര്യത്തിലുമാണ് തീരുമാനം.    മഴ മൂലം മൂന്നാം തവണയാണ് വെടിക്കെട്ട് മാറ്റി വയ്ക്കുന്നത്. വെടിക്കെട്ട്‌  സ്ഫോടകവസ്തുക്കൾ തേക്കിൻകാട് മൈതാനിയിലെ രണ്ടാം മാഗസിൻ റൂമുകളിൽ അടച്ചുപൂട്ടി സീൽ വച്ചിരിക്കയാണ്.    വെടിക്കെട്ട് നടത്താനാവാത്ത വിധം മഴ തുടരുന്ന സാഹചര്യത്തില്‍ പൂരം വെടിക്കെട്ട് എങ്ങനെ നടത്തുമെന്ന്  ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കലക്ടര്‍ ഹരിതാ വി കുമാർ പറഞ്ഞു. Read on deshabhimani.com

Related News