20 April Saturday

മഴ.. വീണ്ടും 
വെടിക്കെട്ട് മാറ്റി

വെബ് ഡെസ്‌ക്‌Updated: Sunday May 15, 2022
തൃശൂർ
ശക്തമായ മഴയെ തുടർന്ന്  ശനി  വൈകിട്ട് 6.30ന് നടത്താനിരുന്ന തൃശൂര്‍ പൂരം പ്രധാന വെടിക്കെട്ട്‌  വീണ്ടും മാറ്റി.   ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാലും മഴ തുടരുന്ന സാഹചര്യത്തിലുമാണ് തീരുമാനം. 
  മഴ മൂലം മൂന്നാം തവണയാണ് വെടിക്കെട്ട് മാറ്റി വയ്ക്കുന്നത്. വെടിക്കെട്ട്‌  സ്ഫോടകവസ്തുക്കൾ തേക്കിൻകാട് മൈതാനിയിലെ രണ്ടാം മാഗസിൻ റൂമുകളിൽ അടച്ചുപൂട്ടി സീൽ വച്ചിരിക്കയാണ്. 
  വെടിക്കെട്ട് നടത്താനാവാത്ത വിധം മഴ തുടരുന്ന സാഹചര്യത്തില്‍ പൂരം വെടിക്കെട്ട് എങ്ങനെ നടത്തുമെന്ന്  ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കലക്ടര്‍ ഹരിതാ വി കുമാർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top