ബിഇഎഫ്ഐ ഏരിയ കൺവൻഷനുകൾ സമാപിച്ചു



  തൃശൂർ ബിഇഎഫ്ഐ ജില്ലയിലെ ഒമ്പത് ഏരിയ കമ്മിറ്റികളുടെ പ്രത്യേക കൺവൻഷനുകൾ ഗൂഗിൾ മീറ്റ് മുഖാന്തരം സംഘടിപ്പിച്ചു. ബാങ്ക് ജീവനക്കാരുടെ ശമ്പള പരിഷ്കരണ ഉഭയകക്ഷി കരാറിന്റെ ധാരണാപത്രം, ബാങ്കുകളുടെ കോർപറേറ്റ് വൽക്കരണം, ലയനശേഷം കേരള ബാങ്കിൽ പരിഹരിക്കപ്പെടാനുള്ള ശമ്പള പരിഷ്കരണം  തുടങ്ങിയ വിഷയങ്ങൾ കൺവൻഷനുകളിൽ ചർച്ചയായി.  ബിഇഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ ടി നരേന്ദ്രൻ, ജനറൽ സെക്രട്ടറി എസ് എസ് അനിൽ, എൻ സനിൽ ബാബു, എൻ സുരേഷ്, ഷാജു ആന്റണി, എം പ്രഭാകരൻ, കെ ടി അനിൽകുമാർ, പി ജി ഷാജു, എൽ സിന്ധുജ, കെ പി ഷാ, പി വി ജയദേവ്, സിഎസ്ബിഎസ്എഫ്  അഖിലേന്ത്യാ ജനറൽ  സെക്രട്ടറി ജെറിൻ കെ ജോൺ എന്നിവർ കൺവൻഷനുകളിൽ സംസാരിച്ചു. Read on deshabhimani.com

Related News