നിറങ്ങളില്‍ വിരിഞ്ഞ് 
വർണക്കുട

വർണക്കുടയുടെ ചിത്രരചനാ മത്സരങ്ങൾ കാർട്ടൂണിസ്റ്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു


ഇരിങ്ങാലക്കുട  ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാകായിക കാർഷിക സാഹിത്യ മഹോത്സവമായ  വർണക്കുടയുടെ ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് ചിത്രരചനാ മത്സരത്തോടെ  തുടക്കമായി. ഇരിങ്ങാലക്കുട സെന്റ്‌ ജോസഫ് കോളേജിൽ നടന്ന ചിത്രരചനാ മത്സരങ്ങൾ കാർട്ടൂണിസ്റ്റ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ആളൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സന്ധ്യ നൈസൻ അധ്യക്ഷയായി. സെന്റ്‌ ജോസഫ്സ് കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജെസി, ബാലകൃഷ്ണൻ അഞ്ചത്ത് എന്നിവർ സംസാരിച്ചു. ഇ എം പ്രസീത  സ്വാഗതവും എ എസ് അമൃത നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News