ദേശീയ പാരാ മാസ്റ്റേഴ്സ് ഗെയിംസ് തുടങ്ങി



തൃശൂർ ദേശീയ പാരാ മാസ്റ്റേഴ്സ് ഗെയിംസ് തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ പി ബാലചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു.  ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ ബിന്നി ഇമ്മട്ടി മുഖ്യാതിഥിയായി.  എ എം കിഷോർ അധ്യക്ഷനായി. കേരള ഒളിംപിക് അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി ടി ടി ജയിംസ്,   കെ ആർ അജിത് ബാബു, എ എസ് അനിൽകുമാർ എന്നിവർ സംസാരിച്ചു.  ബാഡ്മിന്റൺ, അത്‌ലറ്റിക്സ്, പവർലിഫ്റ്റിങ്‌, ഷൂട്ടിങ്‌ എന്നീ മത്സരങ്ങൾ നടന്നു. ഏറ്റവും കൂടുതൽ പോയിന്റ്‌ നേടി  ഹരിയാന മുന്നിട്ടു നിൽക്കുന്നു. ഗെയിംസ്‌ ഞായറാഴ്‌ച സമാപിക്കും. Read on deshabhimani.com

Related News