സാമൂഹിക് ജാഗരൺ സംഗമം ഇന്ന്‌



തൃശൂർ ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ വർഗീയ വാദികൾക്ക്‌ പങ്കില്ല, ചരിത്രം തിരുത്തി എഴുതരുത്‌ എന്ന സന്ദേശവുമായി ഞായറാഴ്‌ച     സാമൂഹിക്  ജാഗരൺ സംഗമം  സംഘടിപ്പിക്കും.  നൂറുകണക്കിന്‌  തൊഴിലാളികളും   -കർഷകരും കർഷകത്തൊഴിലാളികളും  പങ്കെടുക്കും. സിഐടിയു, കെഎസ്‌കെടിയു, കർഷകസംഘം സംയുക്ത നേതൃത്വത്തിൽ   തെക്കേഗോപുര നടയിൽ വൈകിട്ട്‌ നാലിനാണ്‌  സംഗമം. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ ഉദ്‌ഘാടനം ചെയ്യും.  സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി കെ വാസു എന്നിവർ സംസാരിക്കും. സംഗമത്തിന്റെ ഭാഗമായി പഞ്ചായത്ത്‌, മേഖലാ  തലങ്ങളിലായി പ്രചാരണ ജാഥകൾ നടന്നു. Read on deshabhimani.com

Related News