29 March Friday

സാമൂഹിക് ജാഗരൺ സംഗമം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022
തൃശൂർ
ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ വർഗീയ വാദികൾക്ക്‌ പങ്കില്ല, ചരിത്രം തിരുത്തി എഴുതരുത്‌ എന്ന സന്ദേശവുമായി ഞായറാഴ്‌ച     സാമൂഹിക്  ജാഗരൺ സംഗമം  സംഘടിപ്പിക്കും.  നൂറുകണക്കിന്‌  തൊഴിലാളികളും   -കർഷകരും കർഷകത്തൊഴിലാളികളും  പങ്കെടുക്കും. സിഐടിയു, കെഎസ്‌കെടിയു, കർഷകസംഘം സംയുക്ത നേതൃത്വത്തിൽ   തെക്കേഗോപുര നടയിൽ വൈകിട്ട്‌ നാലിനാണ്‌  സംഗമം. കർഷകസംഘം ജില്ലാ പ്രസിഡന്റ്‌ മുരളി പെരുനെല്ലി എംഎൽഎ ഉദ്‌ഘാടനം ചെയ്യും.
 സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ടി കെ വാസു എന്നിവർ സംസാരിക്കും. സംഗമത്തിന്റെ ഭാഗമായി പഞ്ചായത്ത്‌, മേഖലാ  തലങ്ങളിലായി പ്രചാരണ ജാഥകൾ നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top