സ്കൂൾ കെട്ടിട നിർമാണോദ്‌ഘാടനം

സ്കൂൾ കെട്ടിട നിർമാണോദ്‌ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു


പറപ്പൂക്കര  നന്ദിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ  നിർവഹിച്ചു.  പ്ലാൻ ഫണ്ടിൽനിന്ന്‌ രണ്ടുകോടി രൂപ ഉപയോഗിച്ചാണ്‌ പുതിയ കെട്ടിടം നിർമിക്കുന്നത്‌.  പറപ്പൂക്കര  പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ്‌ അധ്യക്ഷനായി. എക്‌സി. എൻജിനിയർ പി വി ബിജി,  പ്രിൻസിപ്പൽ ആർ രാജലക്ഷ്മി, സീന സുധാകരൻ, കാർത്തിക ജയൻ, കവിത സുനിൽ, എൻ എം പുഷ്പാകരൻ, രാധ വിശ്വംഭരൻ, നന്ദിനി സതീശൻ, എം കെ അശോകൻ, എം ആർ ഭാസ്കരൻ, ഷൈനി ശ്രീനിവാസൻ, കെ കെ സത്യൻ, കെ എച്ച്‌ ഹേമ, സി എം ഷാലി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News