25 April Thursday

സ്കൂൾ കെട്ടിട നിർമാണോദ്‌ഘാടനം

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022

സ്കൂൾ കെട്ടിട നിർമാണോദ്‌ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിക്കുന്നു

പറപ്പൂക്കര 
നന്ദിക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ  നിർവഹിച്ചു.  പ്ലാൻ ഫണ്ടിൽനിന്ന്‌ രണ്ടുകോടി രൂപ ഉപയോഗിച്ചാണ്‌ പുതിയ കെട്ടിടം നിർമിക്കുന്നത്‌.  പറപ്പൂക്കര  പഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ്‌ അധ്യക്ഷനായി. എക്‌സി. എൻജിനിയർ പി വി ബിജി,  പ്രിൻസിപ്പൽ ആർ രാജലക്ഷ്മി, സീന സുധാകരൻ, കാർത്തിക ജയൻ, കവിത സുനിൽ, എൻ എം പുഷ്പാകരൻ, രാധ വിശ്വംഭരൻ, നന്ദിനി സതീശൻ, എം കെ അശോകൻ, എം ആർ ഭാസ്കരൻ, ഷൈനി ശ്രീനിവാസൻ, കെ കെ സത്യൻ, കെ എച്ച്‌ ഹേമ, സി എം ഷാലി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top