മറ്റത്തൂരിന് അംഗീകാരം



 മറ്റത്തൂർ  സിറ്റിസൺ പോർട്ടൽ  വഴി അപേക്ഷ  സ്വീകരിച്ചതിൽ   ജില്ലയിൽ ഒന്നാമതും സംസ്ഥാനത്ത് രണ്ടാമതും നിൽക്കുന്ന  മറ്റത്തൂർ പഞ്ചായത്തിന് സർക്കാരിന്റെ അംഗീകാരം.  ഭരണം സംബന്ധിച്ച്   16, 17ന്‌  തിരുവനന്തപുരം  ഐഎംജി  നടത്തുന്ന ദേശീയ സെമിനാറിൽ പങ്കെടുക്കാൻ   പഞ്ചായത്ത്‌  പ്രസിഡന്റ് അശ്വതി വിബിക്ക് ക്ഷണം ലഭിച്ചു. സിറ്റിസൺ  പോർട്ടലിലൂടെ  അപേക്ഷിച്ച്‌ പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ലഭിക്കുന്ന  നേട്ടം  ഉറപ്പാക്കാൻ പഞ്ചായത്ത് നടത്തുന്ന പ്രവർത്തനം വിശദീകരിക്കാനാണ് ‌ ക്ഷണം.   Read on deshabhimani.com

Related News