കെ പി അരവിന്ദാക്ഷനെ അനുസ്‌മരിച്ചു

കെ പി അരവിന്ദാക്ഷൻ അനുസ്‌മരണം കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ സിപിഐ എമ്മിന്റെയും കർഷകസംഘത്തിന്റെയും നേതാവായിരുന്ന കെ പി അരവിന്ദാക്ഷന്റെ 14–ാം ചരമവാർഷിക ദിനാചരണം കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ എൻ ബാലഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ വിജയിച്ച കർഷകസംഘം ജില്ലാ കമ്മിറ്റി അംഗങ്ങളെ‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ബേബിജോൺ സ്വീകരിച്ചു.  പി ആർ വർഗീസ്‌ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം പി കെ ബിജു, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌‌ പി കെ ഡേവിസ്‌, കർഷകസംഘം ജില്ലാ ട്രഷറർ എ എസ്‌ കുട്ടി, എം എം അവറാച്ചൻ, കെ വി സജു, സെബി ജോസഫ്‌, എം എൻ സത്യൻ, ടി കെ സുലേഖ, ഗീത ഗോപി, കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News