പറപ്പൂക്കരയിൽ ആരോഗ്യവകുപ്പ് പരിശോധന



 പറപ്പൂക്കര  പറപ്പൂക്കര പഞ്ചായത്തിലെ ഹോട്ടലുകൾ, ബേക്കറികൾ,  ഭക്ഷ്യവിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. ആവശ്യമായ സൗകര്യങ്ങളും ലൈസൻസും ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കി.  ഹെൽത്ത് ഇൻസ്‌പെക്ടർ ബെന്നി തരകൻ, ജെഎച്ച്ഐമാരായ വി എ സോഫി, വി സി അശ്വതി, സി ജോജു ജോൺ, പഞ്ചായത്ത്‌ ജീവനക്കാരി അജിത സുരേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. Read on deshabhimani.com

Related News