ഇന്ധനവില വർധനയിൽ പ്രതിഷേധം

ഇന്ധനവിലവർധനക്കെതിരെ ഡിവൈഎഫ്‌ഐ തൃശൂരിൽ 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നു


തൃശൂർ ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മേഖല–- യൂണിറ്റ് കേന്ദ്രങ്ങളിൽ  പ്രകടനവും പ്രധാനമന്ത്രിയുടെ കോലംകത്തിക്കലും നടത്തി. പ്രതിഷേധത്തിൽ നൂറുകണക്കിന്‌ യുവജനങ്ങൾ പങ്കാളിയായി. തൃശൂരിൽ നടന്ന പ്രതിഷേധം കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്‌മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ ആൻസൻ സി ജോയ് അധ്യക്ഷനായി. കെ എസ്‌ ധീരജ്, ദിപിൻ ദാസ്, കെ എം ഷനോജ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ എൽ ശ്രീലാൽ ഇരിങ്ങാലക്കുടയിലും കെ ബി ജയൻ കുന്നംകുളത്തും എൻ വി വൈശാഖൻ കൊടകരയിലും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. Read on deshabhimani.com

Related News