20 April Saturday

ഇന്ധനവില വർധനയിൽ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

ഇന്ധനവിലവർധനക്കെതിരെ ഡിവൈഎഫ്‌ഐ തൃശൂരിൽ 
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിക്കുന്നു

തൃശൂർ
ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ മേഖല–- യൂണിറ്റ് കേന്ദ്രങ്ങളിൽ  പ്രകടനവും പ്രധാനമന്ത്രിയുടെ കോലംകത്തിക്കലും നടത്തി. പ്രതിഷേധത്തിൽ നൂറുകണക്കിന്‌ യുവജനങ്ങൾ പങ്കാളിയായി. തൃശൂരിൽ നടന്ന പ്രതിഷേധം കേന്ദ്രകമ്മിറ്റി അംഗം ഗ്രീഷ്‌മ അജയഘോഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ്‌ ആൻസൻ സി ജോയ് അധ്യക്ഷനായി. കെ എസ്‌ ധീരജ്, ദിപിൻ ദാസ്, കെ എം ഷനോജ് എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ എൽ ശ്രീലാൽ ഇരിങ്ങാലക്കുടയിലും കെ ബി ജയൻ കുന്നംകുളത്തും എൻ വി വൈശാഖൻ കൊടകരയിലും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top