കെഎസ്ആർടിസി ജീവനക്കാരുടെ ധർണ തുടങ്ങി

കെഎസ്‌ആർടിഇഎ ധർണ സിഐടിയു കേന്ദ്രവർക്കിങ്‌ കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ  ശമ്പളം എല്ലാമാസവും അഞ്ചിനു  മുമ്പ്‌ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട്‌  കെഎസ്‌ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെ ദ്വിദിന ധർണ ആരംഭിച്ചു. ജില്ലാ ഓഫീസിനു മുന്നിലാണ്‌ ധർണ. മാനേജ്മെന്റിന്റെ തെറ്റായ നിലപാടുകൾ തിരുത്തുക, താൽക്കാലിക ജീവനക്കാരെ പുനരധിവസിപ്പിക്കുക, ഡീസൽ പ്രതിസന്ധി പരിഹരിക്കുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ്‌ സമരം.    സിഐടിയു കേന്ദ്രവർക്കിങ്‌ കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌ആർടിഇഎ (സിഐടിയു) സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി വി എം വിനുമോൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സി സുന്ദരൻ, ട്രഷറർ ഇ ജി ബിജു, പെൻഷനേഴ്‌സ്‌ ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ്‌ ഐ സതീഷ്‌കുമാർ, പ്രബിൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച സിഐടിയു  ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ധർണ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com

Related News