25 April Thursday

കെഎസ്ആർടിസി ജീവനക്കാരുടെ ധർണ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 11, 2022

കെഎസ്‌ആർടിഇഎ ധർണ സിഐടിയു കേന്ദ്രവർക്കിങ്‌ കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ 
ശമ്പളം എല്ലാമാസവും അഞ്ചിനു  മുമ്പ്‌ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട്‌  കെഎസ്‌ആർടിഇഎ (സിഐടിയു) നേതൃത്വത്തിൽ കെഎസ്ആർടിസി ജീവനക്കാരുടെ ദ്വിദിന ധർണ ആരംഭിച്ചു. ജില്ലാ ഓഫീസിനു മുന്നിലാണ്‌ ധർണ. മാനേജ്മെന്റിന്റെ തെറ്റായ നിലപാടുകൾ തിരുത്തുക, താൽക്കാലിക ജീവനക്കാരെ പുനരധിവസിപ്പിക്കുക, ഡീസൽ പ്രതിസന്ധി പരിഹരിക്കുക, സർവീസ് ഓപ്പറേഷൻ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചാണ്‌ സമരം.    സിഐടിയു കേന്ദ്രവർക്കിങ്‌ കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്‌ഘാടനം ചെയ്‌തു. കെഎസ്‌ആർടിഇഎ (സിഐടിയു) സംസ്ഥാന ഓർഗനൈസിങ്‌ സെക്രട്ടറി വി എം വിനുമോൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ സി സുന്ദരൻ, ട്രഷറർ ഇ ജി ബിജു, പെൻഷനേഴ്‌സ്‌ ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ്‌ ഐ സതീഷ്‌കുമാർ, പ്രബിൻ പ്രഭാകരൻ എന്നിവർ സംസാരിച്ചു. വ്യാഴാഴ്‌ച സിഐടിയു  ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ധർണ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top