‘വർണക്കുട’ ഉപദേശകസമിതി സംഗമം

‘വർണക്കുട’ വർണാഭമാക്കാൻ ഉപദേശക സമിതി സംഗമം മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യുന്നു


ഇരിങ്ങാലക്കുട ഓണത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ സംഘടിപ്പിക്കുന്ന കലാ കായിക സാഹിത്യ കാർഷികോത്സവം - ‘വർണക്കുട’ വർണാഭമാക്കാൻ സാഹിത്യ മേഖലയിലുള്ള പ്രമുഖരുടെ ഉപദേശക സമിതി സംഗമം മന്ത്രി  ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു.  ഗാനരചയിതാവ്‌   പ്രതാപ്‌ സിങ്ങ് അധ്യക്ഷനായി. ഖാദർ പട്ടേപ്പാടം, ഡോ. കെ പി ജോർജ്, രേണു രാമനാഥ്, റെജില ഷെറിൻ, റഷീദ് കാറളം, അരുൺ ഗാന്ധിഗ്രാം, സനോജ് രാഘവൻ,  ജോസ് മഞ്ഞില, ഡോ മുഹമ്മദ് അഷ്റഫ്, സജു ചന്ദ്രൻ, രമേശ് കൊടകര , ഡോ കെ രാജേന്ദ്രൻ, കെ എച്ച് ഷെറിൻ അഹമ്മദ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News