സംസ്ഥാന ജാഥാസം​ഗമം ഇന്ന്‌ ചാവക്കാട്



ചാവക്കാട് കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ ( സിഐടിയു )   സംസ്ഥാന ജാഥാസം​ഗമം ബുധനാഴ്ച ചാവക്കാട് നടക്കും. വൈകിട്ട് അ‍‍ഞ്ചിന് ജാഥാസം​ഗമവും പൊതുസമ്മേളനവും കെ ടി ജലീൽ ഉദ്ഘാടനം ചെയ്യും.  13ന് കൊല്ലത്ത് നടത്തുന്ന മത്സ്യത്തൊഴിലാളി സം​ഗമത്തിന്റെ പ്രചരണാർഥം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കൂട്ടായി ബഷീർ  നായിക്കുന്ന വടക്കൻ മേഖലാ ജാഥയും സംസ്ഥാന ജനറൽ സെക്രട്ടറി  പി പി ചിത്തരഞ്‌ജൻ എംഎൽഎ നയിക്കുന്ന തെക്കൻ മേഖലാ ജാഥയുമാണ്‌  ചാവക്കാട് സം​ഗമിക്കുന്നത്‌.      വൈകിട്ട് ചാവക്കാട് ബസ്‌ സ്റ്റാന്റ് പരിസരത്ത് എത്തിചേരുന്ന ജാഥകളെ സ്വീകരിച്ച് വസന്തം കോർണറിലേക്ക് ആനയിക്കും .തുടർന്ന് ചേരുന്ന ജാഥാ സം​ഗമത്തിൽ   സിഐടിയു  ജില്ലാ സെക്രട്ടറി യു പി ജോസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ, എൻ കെ അക്ബർ എംഎൽഎ എന്നിവർ സംസാരിക്കും. Read on deshabhimani.com

Related News