20 April Saturday
കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ

സംസ്ഥാന ജാഥാസം​ഗമം ഇന്ന്‌ ചാവക്കാട്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022
ചാവക്കാട്
കേരള മത്സ്യത്തൊഴിലാളി ഫെഡറേഷൻ ( സിഐടിയു )   സംസ്ഥാന ജാഥാസം​ഗമം ബുധനാഴ്ച ചാവക്കാട് നടക്കും. വൈകിട്ട് അ‍‍ഞ്ചിന് ജാഥാസം​ഗമവും പൊതുസമ്മേളനവും കെ ടി ജലീൽ ഉദ്ഘാടനം ചെയ്യും.  13ന് കൊല്ലത്ത് നടത്തുന്ന മത്സ്യത്തൊഴിലാളി സം​ഗമത്തിന്റെ പ്രചരണാർഥം ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്‌ കൂട്ടായി ബഷീർ  നായിക്കുന്ന വടക്കൻ മേഖലാ ജാഥയും സംസ്ഥാന ജനറൽ സെക്രട്ടറി  പി പി ചിത്തരഞ്‌ജൻ എംഎൽഎ നയിക്കുന്ന തെക്കൻ മേഖലാ ജാഥയുമാണ്‌  ചാവക്കാട് സം​ഗമിക്കുന്നത്‌.  
   വൈകിട്ട് ചാവക്കാട് ബസ്‌ സ്റ്റാന്റ് പരിസരത്ത് എത്തിചേരുന്ന ജാഥകളെ സ്വീകരിച്ച് വസന്തം കോർണറിലേക്ക് ആനയിക്കും .തുടർന്ന് ചേരുന്ന ജാഥാ സം​ഗമത്തിൽ   സിഐടിയു  ജില്ലാ സെക്രട്ടറി യു പി ജോസഫ്, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ കണ്ണൻ, എൻ കെ അക്ബർ എംഎൽഎ എന്നിവർ സംസാരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top