സ്വകാര്യ പമ്പുകളിൽനിന്ന്‌ ഡീസലടിച്ച്‌ കെഎസ്‌ആർടിസി സർവീസ്‌

ധനലക്ഷ്മി ബാങ്കിന്‌ സമീപം സ്വകാര്യ പെട്രോൾ ബങ്കിൽ നിന്ന്‌ ഡീസൽ 
നിറയ്ക്കുന്ന കെഎസ്‌ആർടിസി ബസ്‌


തൃശൂർ ഡിസൽ പ്രതിസന്ധിയിലും ജില്ലയിൽ കെഎസ്‌ആർടിസി ബസ്‌ മുടങ്ങിയില്ല. സ്വകാര്യ പമ്പുകളിൽ നിന്ന്‌ ഡീസൽ അടിച്ചാണ്‌ സർവീസ്‌ നടത്തിയത്‌. ടിക്കറ്റ്‌ വരുമാനം ഉപയോഗിച്ച്‌ ഡീസൽ അടിക്കുകയായിരുന്നു.   തൃശൂർ, ചാലക്കുടി, ഗുരുവായൂർ,  കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട,  കൊടുങ്ങല്ലൂർ, പുതുക്കാട്‌ എന്നീ ഡിപ്പോകളിലെ  പ്രധാന റൂട്ടുകളിലെല്ലാം  സർവീസുകൾ നടത്തി. മാള ഡിപ്പോയിൽ ലാഭകരമല്ലാത്ത ചില സർവീസ്‌ മാത്രമാണ്‌ കുറച്ചത്‌.   Read on deshabhimani.com

Related News