രാജ്യത്ത് ബ്രാഹ്മണാധികാരത്തിന്റെ
അവശിഷ്ടങ്ങൾ പുനഃപ്രതിഷ്ഠിക്കുന്നു

ഇരിങ്ങാലക്കുടയിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സ്‌ സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യുന്നു


ഇരിങ്ങാലക്കുട  പുതിയ പാർലമെന്റ്   ഉദ്ഘാടനത്തിലൂടെ ഭരണഘടനാ മൂല്യങ്ങളെ നിരാകരിച്ച് മധ്യകാല രാജാധികാരത്തിന്റെയും ബ്രാഹ്മണാധികാരത്തിന്റെയും അവശിഷ്ടങ്ങളെ പുനഃപ്രതിഷ്ഠിക്കുകയാണ്  ഭരണാധികാരികൾ ചെയ്തതെന്ന് സുനിൽ പി ഇളയിടം.    ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും അശ്ലീലമായ നടപടിയായിരുന്നു ഇത്.     കേരള ലോയേഴ്സ് യൂണിയൻ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റിനെ ഭൂരിപക്ഷ ഹിതം പരിശോധിക്കുന്ന കൈ പൊക്കൽ വേദിയാക്കി മാറ്റി. രാഷ്ട്രീയ ഭൂരിപക്ഷത്തെ വർഗീയ സാമുദായിക ഭൂരിപക്ഷത്തിന് കീഴ്പ്പെടുത്തുകയാണ്. ഭരണഘടന ഔപചാരികമായ പുസ്തകമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. സി കെ ഗോപി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ ജി സന്തോഷ് കുമാർ, വി പി ലിസൻ, കെ എ മനോഹരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News