25 April Thursday

രാജ്യത്ത് ബ്രാഹ്മണാധികാരത്തിന്റെ
അവശിഷ്ടങ്ങൾ പുനഃപ്രതിഷ്ഠിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

ഇരിങ്ങാലക്കുടയിൽ ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ്സ്‌ സുനിൽ പി ഇളയിടം ഉദ്ഘാടനം ചെയ്യുന്നു

ഇരിങ്ങാലക്കുട
 പുതിയ പാർലമെന്റ്   ഉദ്ഘാടനത്തിലൂടെ ഭരണഘടനാ മൂല്യങ്ങളെ നിരാകരിച്ച് മധ്യകാല രാജാധികാരത്തിന്റെയും ബ്രാഹ്മണാധികാരത്തിന്റെയും അവശിഷ്ടങ്ങളെ പുനഃപ്രതിഷ്ഠിക്കുകയാണ്  ഭരണാധികാരികൾ ചെയ്തതെന്ന് സുനിൽ പി ഇളയിടം.    ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും അശ്ലീലമായ നടപടിയായിരുന്നു ഇത്.    
കേരള ലോയേഴ്സ് യൂണിയൻ സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർലമെന്റിനെ ഭൂരിപക്ഷ ഹിതം പരിശോധിക്കുന്ന കൈ പൊക്കൽ വേദിയാക്കി മാറ്റി. രാഷ്ട്രീയ ഭൂരിപക്ഷത്തെ വർഗീയ സാമുദായിക ഭൂരിപക്ഷത്തിന് കീഴ്പ്പെടുത്തുകയാണ്. ഭരണഘടന ഔപചാരികമായ പുസ്തകമായി മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. സി കെ ഗോപി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി കെ ജി സന്തോഷ് കുമാർ, വി പി ലിസൻ, കെ എ മനോഹരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top