സുവര്‍ണജൂബിലി നിറവില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ യു ആര്‍ പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു


തൃശൂർ  കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ സുവർണ ജൂബിലി നിറവിൽ. സാമൂഹിക ഉന്നമനം സാമ്പത്തിക ശാക്തീകരണത്തിലൂടെ എന്ന ലക്ഷ്യത്തോടെ ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.  തൃശൂർ മുഖ്യകാര്യാലയവും ജില്ലാ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ആഘോഷപരിപാടി കോർപറേഷൻ ചെയർമാൻ യു ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രോജക്ട്‌ ഓഫീസർ വി ശശികുമാർ അധ്യക്ഷനായി.  മാനേജർ പി എസ് രാമചന്ദ്രൻ, അഡ്വ. ഏലിയാസ്, കമ്പനി സെക്രട്ടറി ജുഗ്‌നു എസ് നായർ എന്നിവർ സംസാരിച്ചു.  വിവിധ വായ്പാ പദ്ധതികളുടെ വിതരണവും യു ആർ പ്ര​ദീപ് നിർവഹിച്ചു.   Read on deshabhimani.com

Related News