26 April Friday

സുവര്‍ണജൂബിലി നിറവില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍

വെബ് ഡെസ്‌ക്‌Updated: Thursday Dec 8, 2022

പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ യു ആര്‍ പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
 കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ സുവർണ ജൂബിലി നിറവിൽ. സാമൂഹിക ഉന്നമനം സാമ്പത്തിക ശാക്തീകരണത്തിലൂടെ എന്ന ലക്ഷ്യത്തോടെ ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
 തൃശൂർ മുഖ്യകാര്യാലയവും ജില്ലാ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ആഘോഷപരിപാടി കോർപറേഷൻ ചെയർമാൻ യു ആർ പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രോജക്ട്‌ ഓഫീസർ വി ശശികുമാർ അധ്യക്ഷനായി.  മാനേജർ പി എസ് രാമചന്ദ്രൻ, അഡ്വ. ഏലിയാസ്, കമ്പനി സെക്രട്ടറി ജുഗ്‌നു എസ് നായർ എന്നിവർ സംസാരിച്ചു. 
വിവിധ വായ്പാ പദ്ധതികളുടെ വിതരണവും യു ആർ പ്ര​ദീപ് നിർവഹിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top