സിപിഐ എം പ്രവർത്തകനെ ആക്രമിച്ച പ്രതികൾ പിടിയിൽ



ഇരിങ്ങാലക്കുട  കാട്ടൂരിൽ സിപിഐ എം അംഗത്തെ  കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ കാട്ടൂർ പൊലീസ് അറസ്റ്റ്‌ ചെയ്തു. കാട്ടൂർ വലക്കഴസ്വദേശി കൊരട്ടിപ്പറമ്പിൽ മുഹമ്മദ് സഹൽ (28),  കാട്ടൂർ സ്വദേശി വെങ്കിട്ടായി വീട്ടിൽ അനൂപ് (31) എന്നിവരെയാണ്  ഇൻസ്പെക്ടർ കെ എം മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിലാണ് തിങ്കളാഴ്ച രാത്രി കാട്ടൂർ ബസാർ ബ്രാഞ്ചിലെ കെ എ അൻവറിനെ ഇരുവരും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചത്. അൻവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.              അൻവറിനുനേരെ നടന്ന ലഹരിമാഫിയയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂരിൽ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി ടി വി വിജേഷ്, ഏരിയ കമ്മിറ്റി അംഗം എൻ ബി പവിത്രൻ, കെ ബി സുലോചന, വി എം കമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News