29 March Friday

സിപിഐ എം പ്രവർത്തകനെ ആക്രമിച്ച പ്രതികൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 7, 2022
ഇരിങ്ങാലക്കുട 
കാട്ടൂരിൽ സിപിഐ എം അംഗത്തെ  കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേരെ കാട്ടൂർ പൊലീസ് അറസ്റ്റ്‌ ചെയ്തു. കാട്ടൂർ വലക്കഴസ്വദേശി കൊരട്ടിപ്പറമ്പിൽ മുഹമ്മദ് സഹൽ (28),  കാട്ടൂർ സ്വദേശി വെങ്കിട്ടായി വീട്ടിൽ അനൂപ് (31) എന്നിവരെയാണ്  ഇൻസ്പെക്ടർ കെ എം മഹേഷ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ പേരിലാണ് തിങ്കളാഴ്ച രാത്രി കാട്ടൂർ ബസാർ ബ്രാഞ്ചിലെ കെ എ അൻവറിനെ ഇരുവരും വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചത്. അൻവർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.        
     അൻവറിനുനേരെ നടന്ന ലഹരിമാഫിയയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് സിപിഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂരിൽ പ്രകടനം നടത്തി. ലോക്കൽ സെക്രട്ടറി ടി വി വിജേഷ്, ഏരിയ കമ്മിറ്റി അംഗം എൻ ബി പവിത്രൻ, കെ ബി സുലോചന, വി എം കമറുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top