ജനകീയ പ്രതിരോധ ജാഥ: 
സംഘാടക സമിതി രൂപീകരിച്ചു



 നന്തിക്കര  കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും വർഗീയതയ്ക്കും എതിരായി സിപിഐ എം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ മാസ്റ്റർ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി പറപ്പൂക്കര പഞ്ചായത്ത്‌ തല സംഘാടക സമിതി രൂപീകരിച്ചു.  കൊടകര ഏരിയ സെക്രട്ടറി പി കെ ശിവരാമൻ ഉദ്ഘാടനം ചെയ്തു.  ലോക്കൽ സെക്രട്ടറി പി ആർ രാജൻ അധ്യക്ഷനായി. ഏരിയ കമ്മിറ്റി അംഗം ഇ കെ അനൂപ്, നെല്ലായി ലോക്കൽ സെക്രട്ടറി ടി ആർ ലാലു, എ രാജീവ്‌ എന്നിവർ  സംസാരിച്ചു. ഭാരവാഹികൾ: പി ആർ രാജൻ (ചെയർമാൻ), ടി ആർ ലാലു (കൺവീനർ).  ചാലക്കുടിയിൽ നൽകുന്ന സ്വീകരണത്തിൽ സിപിഐ എം കൊടകര സൗത്ത്‌ ലോക്കൽ കമ്മിറ്റി  സംഘാടക സമിതി രൂപീകരിച്ചു. സിപിഐ എം ചാലക്കുടി ഏരിയ സെക്രട്ടറി കെ എസ് അശോകൻ ഉദ്ഘാടനം ചെയ്തു. സി എം ബബീഷ് അധ്യക്ഷനായി. പി ആർ പ്രസാദൻ, വി കെ മുകുന്ദൻ, എ സി വേലായുൻ, ശ്യാംഭവി രാജൻ, കെ ജി രജീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : സി എം ബബീഷ് (ചെയർമാൻ),  വി കെ മുകുന്ദൻ (കൺവീനർ). Read on deshabhimani.com

Related News