ശ്രീഗോകുലം, സെന്റ് അൽഫോൻസ അധ്യാപകരെ തിരിച്ചെടുക്കണം

കെയുഎസ്‌ടിയു ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്യുന്നു


തൃശൂർ പഴുവിൽ ശ്രീ ഗോകുലം പബ്ലിക്‌‌ സ്‌കൂളിലേയും പട്ടിക്കാട്‌ സെന്റ് അൽഫോൻസ പബ്ലിക്‌‌ സ്‌കൂളിലേയും പുറത്താക്കപ്പെട്ട മുഴുവൻ അധ്യാപകരേയും തിരിച്ചെടുക്കണമെന്ന്‌ കേരള അൺ എയ്‌ഡഡ്‌ സ്‌കൂൾ ടീച്ചേഴ്‌സ്‌ ആൻഡ്‌ സ്റ്റാഫ്‌ യൂണിയൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.  സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കെയുഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ എം ലീന, ജില്ലാ സെക്രട്ടറി ടി ശ്രീകുമാർ, സംസ്ഥാന സമിതിയംഗങ്ങളായ ഇ ഷീബ, മാർട്ടിൻ പോൾ, എസ്‌ അർച്ചന എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News