20 April Saturday
കെയുഎസ്‌ടിയു ജില്ലാ കൺവൻഷൻ

ശ്രീഗോകുലം, സെന്റ് അൽഫോൻസ അധ്യാപകരെ തിരിച്ചെടുക്കണം

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

കെയുഎസ്‌ടിയു ജില്ലാ കൺവൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്യുന്നു

തൃശൂർ

പഴുവിൽ ശ്രീ ഗോകുലം പബ്ലിക്‌‌ സ്‌കൂളിലേയും പട്ടിക്കാട്‌ സെന്റ് അൽഫോൻസ പബ്ലിക്‌‌ സ്‌കൂളിലേയും പുറത്താക്കപ്പെട്ട മുഴുവൻ അധ്യാപകരേയും തിരിച്ചെടുക്കണമെന്ന്‌ കേരള അൺ എയ്‌ഡഡ്‌ സ്‌കൂൾ ടീച്ചേഴ്‌സ്‌ ആൻഡ്‌ സ്റ്റാഫ്‌ യൂണിയൻ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. 
സിഐടിയു ജില്ലാ സെക്രട്ടറി യു പി ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. കെയുഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ്‌ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ എം ലീന, ജില്ലാ സെക്രട്ടറി ടി ശ്രീകുമാർ, സംസ്ഥാന സമിതിയംഗങ്ങളായ ഇ ഷീബ, മാർട്ടിൻ പോൾ, എസ്‌ അർച്ചന എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top