ദുരിതാശ്വാസ ക്യാമ്പുകള്‍ സിപിഐ എം
ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് സന്ദര്‍ശിച്ചു

അന്നനാട് യൂണിയന്‍ ഹയര്‍ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിലെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി 
എം എം വര്‍ഗീസ് കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നു


 ചാലക്കുടി ചാലക്കുടി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് സന്ദർശിച്ചു. ക്യാമ്പിലുള്ളവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ ജില്ലാ സെക്രട്ടറി ക്യാമ്പിന്റെ പ്രവർത്തനങ്ങളും വിലയിരുത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ്, ജില്ലാ സെക്രട്ടറിയറ്റംഗം യു പി ജോസഫ്, ഏരിയ സെക്രട്ടറി കെ എസ് അശോകൻ, പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് പി സി അയ്യപ്പൻ, മറ്റു ജനപ്രതിനിധികൾ എന്നിവരും ഒപ്പമുണ്ടായി.   Read on deshabhimani.com

Related News