ബാലസംഘം ജില്ലാ സമ്മേളനം: സംഘാടക സമിതിയായി

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം
പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു


കുന്നംകുളം ബാലസംഘം ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു.  ബാലസംഘം ജില്ലാ പ്രസിഡന്റ്‌ യശ്വന്ത് കൃഷ്ണ അധ്യക്ഷനായി.  23, 24 തീയതികളിൽ കുന്നംകുളത്താണ്‌ സമ്മേളനം.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ വാസു, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എഫ് ഡേവിസ്, എം ബാലാജി, ഉഷ പ്രഭുകുമാർ, പി ബി അനൂപ്, ബാലസംഘം ജില്ലാ കൺവീനർ,  എസ് ബസന്ത്‌ലാൽ,  ജില്ലാ കോ–-ഓർഡിനേറ്റർ ടി കെ അമൽറാം, സംസ്ഥാനകമ്മിറ്റിയംഗം ജി എൻ രാമകൃഷ്ണൻ, സി ജി രഘുനാഥ്, ഏരിയ  കൺവീനർ ജയിം ജീവൻ, അമല സി സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം എൻ സത്യൻ (ചെയർമാൻ), അമല സി സുരേഷ്(കൺവീനർ), സീത രവീന്ദ്രൻ (ട്രഷറർ). Read on deshabhimani.com

Related News