18 September Thursday
23, 24ന്‌ കുന്നംകുളത്ത്

ബാലസംഘം ജില്ലാ സമ്മേളനം: സംഘാടക സമിതിയായി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022

ബാലസംഘം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം
പി കെ ഡേവിസ് ഉദ്ഘാടനം ചെയ്യുന്നു

കുന്നംകുളം
ബാലസംഘം ജില്ലാ സമ്മേളനം സംഘാടക സമിതി രൂപീകരണയോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി കെ ഡേവിസ് ഉദ്ഘാടനം ചെയ്തു. 
ബാലസംഘം ജില്ലാ പ്രസിഡന്റ്‌ യശ്വന്ത് കൃഷ്ണ അധ്യക്ഷനായി.  23, 24 തീയതികളിൽ കുന്നംകുളത്താണ്‌ സമ്മേളനം. 
സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ടി കെ വാസു, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ എഫ് ഡേവിസ്, എം ബാലാജി, ഉഷ പ്രഭുകുമാർ, പി ബി അനൂപ്, ബാലസംഘം ജില്ലാ കൺവീനർ,  എസ് ബസന്ത്‌ലാൽ,  ജില്ലാ കോ–-ഓർഡിനേറ്റർ ടി കെ അമൽറാം, സംസ്ഥാനകമ്മിറ്റിയംഗം ജി എൻ രാമകൃഷ്ണൻ, സി ജി രഘുനാഥ്, ഏരിയ  കൺവീനർ ജയിം ജീവൻ, അമല സി സുരേഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം എൻ സത്യൻ (ചെയർമാൻ), അമല സി സുരേഷ്(കൺവീനർ), സീത രവീന്ദ്രൻ (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top