മണ്ണെണ്ണ വില വർധന
പിൻവലിക്കണം:
സിഐടിയു



കൊടുങ്ങല്ലൂർ മണ്ണെണ്ണ വില കുത്തനെ ഉയർത്തിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് മത്സ്യ ത്തൊഴിലാളി യൂണിയൻ(സിഐടിയു) എറിയാട്, അഴീക്കോട് കമ്മിറ്റികൾ സംയുക്തമായി ആവശ്യപ്പെട്ടു. മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ ക്വാട്ട വെട്ടിക്കുറച്ചതിനു പിന്നാലെയാണ് അമിതമായി വില കൂട്ടിയത്. മത്സ്യലഭ്യതക്കുറവും കടലാക്രമണവും മൂലം കഷ്ടതയനുഭവിക്കുന്നതിനിടയിലാണ് കേന്ദ്രം മണ്ണെണ്ണ വില കുത്തനെ വർധിപ്പിച്ചത്‌. മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടിയിൽനിന്ന്‌ കേന്ദ്രം പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.അഷറഫ് പൂവത്തിങ്കൽ അധ്യക്ഷനായി. ഇ വി രമേശൻ, പി കെ ബക്കർ, എം ഡി സന്തോഷ്‌, ശാന്ത സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News