27 April Saturday

മണ്ണെണ്ണ വില വർധന
പിൻവലിക്കണം:
സിഐടിയു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 6, 2022
കൊടുങ്ങല്ലൂർ
മണ്ണെണ്ണ വില കുത്തനെ ഉയർത്തിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്ന് മത്സ്യ ത്തൊഴിലാളി യൂണിയൻ(സിഐടിയു) എറിയാട്, അഴീക്കോട് കമ്മിറ്റികൾ സംയുക്തമായി ആവശ്യപ്പെട്ടു. മത്സ്യബന്ധന യാനങ്ങൾക്കുള്ള മണ്ണെണ്ണ ക്വാട്ട വെട്ടിക്കുറച്ചതിനു പിന്നാലെയാണ് അമിതമായി വില കൂട്ടിയത്.
മത്സ്യലഭ്യതക്കുറവും കടലാക്രമണവും മൂലം കഷ്ടതയനുഭവിക്കുന്നതിനിടയിലാണ് കേന്ദ്രം മണ്ണെണ്ണ വില കുത്തനെ വർധിപ്പിച്ചത്‌. മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടിയിൽനിന്ന്‌ കേന്ദ്രം പിന്തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു.അഷറഫ് പൂവത്തിങ്കൽ അധ്യക്ഷനായി. ഇ വി രമേശൻ, പി കെ ബക്കർ, എം ഡി സന്തോഷ്‌, ശാന്ത സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top